പുതിയ റൈറ്റ് ബാക്കുമായി ഗോകുലം കേരള

ഗോകുലം കേരള എഫ് സി മണിപ്പൂർ സ്വദേശിയും റൈറ്റ് ബാക്കുമായ ദീപക് സിങ്ങുമായി കരാറിൽ എത്തി. ഈ സീസണിലെ ഗോകുലത്തിന്റെ നാലാമത്തെ സൈനിങ്‌ ആണ് 24 വയസ്സുള്ള ദീപക് സിങ്.

മണിപ്പൂരിലെ പ്രാദേശിക അക്കാഡമിയിലൂടെ വളർന്നു വന്ന ദീപക്, റോയൽ വഹിങ്‌ദോഹ് എഫ് സിയിലൂടെ ആയിരിന്നു പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം. പിന്നീട് ട്രാവു എഫ് സിയെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ജേതാക്കളാക്കുന്നതിന് മുഖ്യ പങ്കു വഹിച്ചു.

കഴിഞ്ഞ സീസണിൽ നേരൊക്കയ്ക്കു വേണ്ടി ബൂട്ട് കെട്ടിയ ദീപക്, 11 കളികളിൽ സ്റ്റാർട്ട് ചെയ്തു.

“ഗോകുലത്തിന്റെ കളി എല്ലാവരും കഴിഞ്ഞ പ്രാവശ്യം കണ്ടതാണ്. ആകർഷകമായ ഫുട്ബോളാണ് അവര് കളിക്കുന്നത്. ആ കളിയുടെ ഭാഗമായി തീരുവാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. ഈ വർഷവും ഐ ലീഗ് നേടുകയും എ എഫ് സി കപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുകയാണ് ക്ലബ്ബിന്റെ ലക്‌ഷ്യം.” ദീപക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here