
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് വമ്പൻ തോൽവിയോടെ തായ്ലാന്റ് പരിശീലകൻ മിലോവാൻ റജേവാകിന്റെ പണി തെറിച്ചു. 2 ഗ്രൂപ്പ് മത്സരങ്ങൾ ബാക്കി നിൽക്കെ അപ്രതീക്ഷിതമായിരുന്നു ഈ പരാജയം. താത്‌ക്കാലിക പരിശീലകനായി സിരിസാക് യോഗ്യാർതായ് സ്ഥാനമേറ്റെടുക്കും.
2017ൽ ആയിരുന്നു മിലോവാൻ തായ്‌ലാന്റ് ടീമിന്റെ ചുമതല ഏറ്റെടുത്തത്. സുസുകി കപ്പിൽ സെമിയിൽ പുറത്തായ തായ്‌ലന്റ് അന്നേ പരിശീലകനെ പൊറത്താക്കേണ്ടതായിരുന്നു എന്നാൽ ഏഷ്യാകപ്പ് വിചാരിച്ച് പരിശീലകനെ സഹിക്കുകയായിരുന്നു തായ്‌ലന്റ്.
-Advertisement-