
ഏഷ്യാകപ്പിൽ തകർപ്പൻ ജയവുമായി ഫുട്ബോൾ ലോകത്ത് വരവറിയിച്ചിരിക്കുകയാണ് ഇന്ത്യ. നിലവിലുള്ള കളിക്കാരില്‍ ഏറ്റവുമധികം അന്താരാഷ്ട്ര ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി ക്യാപ്റ്റൻ സുനിൽ ഛേത്രി മാറി. ഇതിഹാസ താരം ലയണൽ മെസ്സിയെ മറികടന്നു 67 അന്താരാഷ്ട്ര ഗോളുകളുമായാണ് ഛേത്രി കുതിക്കുന്നത്.
ഇനി ഛേത്രിക്ക് മുന്നിൽ ഉള്ളത് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നേട്ടം മാത്രമാണ്. 85 ഗോളുകളാണ് റൊണാൾഡോയ്ക്ക് ഉള്ളത്. ഇന്നലെ ഇരട്ട ഗോളുകളുമായി ഇന്ത്യയെ മുന്നിൽ നിന്നും നയിച്ച ഛേത്രി ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ടോപ്പ് സ്കോററും ആയി. ഇപ്പോൾ നാല് ഗോളുകൾ ഉള്ള ഛേത്രി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഇന്ദർ സിങിന്റെ രണ്ട് ഗോൾ എന്ന റെക്കോർഡ് ആണ് മറികടന്നത്.
-Advertisement-