അത്ലറ്റിക്കോ മാഡ്രിഡിന്റെ ഐ എസ് എല്ലിലെ രണ്ടാം വരവ് ജംഷദ്പൂരിനൊപ്പമോ ?

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഐ എസ് എല്ലിലെ രണ്ടാം വരവ് ജംഷദ്പൂരിനൊപ്പമെന്നു സൂചനകൾ. കഴിഞ്ഞ സീസൺ വരെ എടികെ കൊൽക്കത്തയുടെ ഒപ്പം സഹകരിച്ച ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് പിന്നീട് കൊൽക്കത്തൻ ക്ലബുമായി പിരിഞ്ഞു.

മാനേജ്‌മെന്റുമായുള്ള ഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പാർട്ണർഷിപ്പ് പിരിഞ്ഞത്. അത്ലറ്റിക്കോ മാഡ്രിഡ് അധികൃതർ പ്രഖ്യാപനത്തിനായി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. മൂന്ന് സീസണിൽ അത്ലറ്റിക്കോ മാഡ്രിഡ് എടികെയെ പിന്തുണച്ചപ്പോൾ എടികെ രണ്ട് കിരീടങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നേടിയിരുന്നു. എടികെക്ക് വേണ്ട ട്രെയിനിങ് സൗകര്യങ്ങൾ പരിശീലകർ എന്നിവയൊക്കെ അത്ലറ്റിക്ക് മാഡ്രിഡായിരുന്നു നൽകിയത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here