ഇത് താൻടാ മാസ്സ്, വമ്പൻ തിരിച്ച് വരവുമായി ചാമ്പ്യന്മാർ ചെന്നെയിൻ

ഇത് താൻടാ മാസ്സ്. വമ്പൻ തിരിച്ച് വരവുമായി നിലവിലെ ചാമ്പ്യന്മാർ ചെന്നെയിൻ എഫ്‌സി തിരിച്ചു വന്നു. ചെന്നെയിലെ ഈ സീസണിലെ ആദ്യ ജയമാണിത്. അവസാന സീസണിലെ ചെന്നൈയിനെ അങ്ങനെ വീണ്ടും കണ്ടിരിക്കുകയാണ്.

രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ചെന്നൈയിന്റെ തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ടാം പകുതിയിലാണ് ചെന്നൈയിൻ നാലു ഗോളുകളും ജയവും കണ്ടെത്തിയത്.

പൂനെ സിറ്റി ആദ്യ പകുതിയിൽ മുന്നിൽ. മലയാളി താരം ആഷിഖ് കുരുണിയന്റെ ഗോളിൽ ആണ് പൂനെ ലീഡ് നേടിയത്. കളിയുടെ 10ആം മിനുട്ടിൽ ആയിരുന്നു ആഷിഖിന്റെ ഗോൾ. സീസണിലെ
ആഷിഖിന്റെ ആദ്യ ഗോളാണിത്. എന്നാൽ രണ്ടാം പകുതിയിൽ ചെന്നെയിന്റെ നാല് ഗോളുകളും പിറന്നു.

മെയിൽസൺ ആൽവേസ്, ഇനിഗോ കാൽഡറോൻ, ഗ്രിഗറി നെൽസൺ, തോയ് സിങ് എന്നിവർ ചെന്നെയിന്റെ ഗോൾ നേടി. വിയ ആണ് പൂനെയുടെ രണ്ടാം ഗോൾ നേടിയത്. കളിക്ക് ഫൈനൽ വിസിൽ വരുന്നതിന് തൊട്ടു മുമ്പ് മാർസെലീനോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പൂനെയ്ക്ക് വമ്പൻ തിരിച്ചടിയായി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here