ഇത് പൂനെയുടെ താണ്ഡവം, പോയന്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പൂനെയുടെ താണ്ഡവം തകർന്നടിഞ്ഞ് ഗോവ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗോവയുടെ പരാജയം. രണ്ടാം പകുതിയിലാണ് പൂനെ രണ്ടു ഗോളുകളും നേടിയത്. ബ്രസീലിയൻ താരം മാഴ്‌സെലിൻജ്യോയും മാർക്കോ സ്റ്റാൻകോവിച്ചുമാണ് പൂനെയുടെ വിജയ ഗോൾ നേടിയത്.

ഇന്നത്തെ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ഏഴാം സ്ഥാനത്തെത്തി പൂനെ. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സ്റ്റാൻകോവിച് ഗോവയുടെ ജയവും ഉറപ്പിച്ചു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here