ഇത് മരണ മാസ്സ്, പത്തുപേരുമായി കളിച്ച് ബെംഗളൂരുവിനെ പൂട്ടി മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നത് സൂപ്പർ പോരാട്ടം. പത്തുപേരുമായി കളിച്ച് ബെംഗളൂരുവിനെ പൂട്ടി മുംബൈ സിറ്റി. നാല്പത് മിനുട്ടോളം പത്ത് പെരുമായിട്ടാണ് മുംബൈ കളിച്ചത്. രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ഷെഹ്നാജ് ആണ് കളം വിട്ടത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച മത്സരം ആയിരുന്നു ഇത്. മുംബൈയുടെ അപരാജിത മത്സരങ്ങൾ ഇതോടെ ഏഴായി. ബെംഗളൂരു ലീഗിൽ ഇതുവരെ തോറ്റിട്ടില്ല. ലീഗിൽ ബെംഗളൂരു ഒന്നാമതും മുംബൈ സിറ്റി രണ്ടാമതുമാണ് ഉള്ളത്.

തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ആദ്യ ഗോൾ നേടിയത് ബെംഗളൂരുവാണ്. ഇരുപത്തി മൂന്നാം മിനുട്ടിൽ രാഹുൽ ബേക്കയുടെ അസിസ്റ്റിൽ ഉദാന്ത സിങ് ബെംഗളൂരുവിന് വേണ്ടി ഗോളടിച്ചു.എന്നാൽ ഏറെ വൈകാതെ സമനില ഗോൾ മുംബൈ നേടി. മുപ്പത്തിയൊന്നാം മിനുട്ടിൽ മൂഡൗ സൗഗവിലൂടെ മുംബൈ സമില നേടി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here