ഇന്ന് മുംബൈ Vs എ ടി കെ സൂപ്പർ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ Vs എ ടി കെ സൂപ്പർ പോരാട്ടം. മുംബൈ അറീനയിൽ വിജയ കുതിപ്പ് തുടരാനാണ് മുംബൈ ഇറങ്ങുന്നത്. പരിക്കിന്റെ പിടിയിൽ പെട്ട് ഉഴലുന്ന എ ടി കെ കൊൽക്കത്തക്കും ജയം അനിവാര്യമാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചത് മുംബൈയ്ക്ക് അനുകൂലമാണ്.


അവസാന മൂന്ന് മത്സരങ്ങളിലും ഒരു ഗോൾ വഴങ്ങാതെയാണ് മുംബൈ വിജയിച്ചത്.  പരിക്കേറ്റ സൂപ്പർ താരം കാലു ഉചെയ്ക്ക് പകരം ടീമിൽ എത്തിച്ച മറ്റൊരു വിദേശ താരം അൽഫാരോക്കും പരിക്കേറ്റതാണ് എ ടി കെയ്ക്ക് തിരിച്ചടിയായി. ഏഴു മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി മുംബൈ സിറ്റി നാലാമതും, 10 പോയന്റുമായി എ ടി കെ ഏഴാം സ്ഥാനത്തുമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here