ഈസ്റ്റ് ഇന്ത്യൻ ഡെർബിയിൽ നോർത്ത് ഈസ്റ്റും എടികെയും ഏറ്റുമുട്ടും

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ഈസ്റ്റ് ഇന്ത്യൻ ഡെർബിയിൽ നോർത്ത് ഈസ്റ്റും എടികെയും ഏറ്റുമുട്ടും. പ്ലേ ഓഫ് സ്വപ്നങ്ങളുമായിട്ടാണ് എടികെ ഇന്നിറങ്ങുന്നത്. രണ്ടാം സ്ഥാനം തിരികെ പിടിക്കാൻ ഇന്ന് നോർത്ത് ഈസ്റ്റിനു ജയം അനിവാര്യമാണ്.

ഈ സീസണിൽ  ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം നോർത്ത് ഈസ്റ്റിനൊപ്പമായിരുന്നു. ഒറ്റ ഗോളിന്റെ ബലത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഒൻപത് തവണ കളിച്ചപ്പോൾ അഞ്ചു തവണയും തകർപ്പൻ ജയം എ ടികെയുടെ ഒപ്പമായിരുന്നു. പരിക്കും ആക്രമണത്തിലെ പോരായ്മയുമാണ് എടികെക്ക് തിരിച്ചടി. ഇന്ന് ജയിക്കാൻ ഇരു ടീമുകളും ആഞ്ഞു ശ്രമിക്കും. വൈകിട്ട് ഏഴരയ്ക്കാണ് കിക്കോഫ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here