ഐഎസ്എൽ വമ്പൻ മാറ്റത്തിനു തയ്യാറെടുക്കുന്നു, ചർച്ചകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗ് വമ്പൻ മാറ്റത്തിനു തയ്യാറെടുക്കുന്നു. ഇന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ യോഗത്തിൽ നടന്ന ചർച്ചയിൽ നിരവധി നിർദേശങ്ങളാണ് ഉയർന്നത്. കൊൽക്കത്തയിലെ സൂപ്പർ ക്ലബ്ബിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് ഡെബ്യു ആണിതിൽ പ്രധാനം . ഈസ്റ്റ് ബംഗാൾ അടുത്ത തവണ ഐ എസ് എല്ലിൽ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഈസ്റ്റ് ബംഗാൾ എത്തുമ്പോൾ ബദ്ധവൈരികളായ മോഹൻ ബഗാൻ എങ്ങനെ മാറി നിൽക്കും. എടികെയുമായി ബഗാനെ ലയിപ്പിച്ച് ഒറ്റ ടീമാക്കി ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിക്കാനാണ് ഇപ്പോളത്തെ ശ്രമം. അതുപോലെ തന്നെ പൂനെ സിറ്റി മുംബൈ സിറ്റി ലയനവും പരിഗണനയിലുണ്ട്. ഡൽഹി ഡൈനാമോസ് ഡൽഹിയിൽ നിന്നും മാറി ഹൈദരാബാദിൽ എത്തിക്കാനുള്ള ശ്രമങ്ങളും കാര്യമായി നടക്കുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here