ഒരിടവേളയ്ക്ക് ശേഷം എഫ്‌സി ഗോവ പൂനെയിൽ ഇറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരിടവേളയ്ക്ക് ശേഷം എഫ്‌സി ഗോവ പൂനെയിൽ ഇറങ്ങും. വിജയക്കുതിപ്പ് തുടരാനാണ് ഗോവ ശ്രമിക്കുക. അതെ സമയം കൊച്ചിയിൽ വന്നു ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത ആത്മ വിശ്വാസവുമായിട്ടാണ് പൂനെ ഇന്നിറങ്ങുന്നത്. പ്ലേ ഓഫ് പ്രതീക്ഷകൾ അധികമില്ലെങ്കിലും ജയിക്കാൻ തന്നെയാണ് പൂനെ ഇറങ്ങുന്നത്.

ഗോവയുമായുള്ള പൂനെയുടെ ട്രാക്ക് റെക്കോർഡ് വല്ല മോശമാണ്. പൂനെയുമായി കളിച്ച അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാൻ ഗോവയ്ക്ക് കഴിഞ്ഞിരുന്നു. നല്ല പ്രതിരോധ നിരയുടെ കുറവ് ഇരു ടീമുകൾക്കും ഉണ്ട്. അതിനാൽ ഇന്ന് പൂനെയിൽ ഒരു ഗോൾ മഴ പ്രതീക്ഷിക്കാം. ഹ്യുമേട്ടന്റെ വരവാണ് പൂനെയ്ക്ക് ലഭിച്ചിരിക്കുന്ന പോസിറ്റീവ് എനർജി. ഹ്യുമേട്ടനും ഫോമിലായാൽ പൂനെ മരണമാസ്സവും

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here