കണ്ടക ശനി വിട്ടുമാറാതെ ചെന്നെയിൻ, കോപ്പലാശാന്റെ എടികെയ്ക്ക് തകർപ്പൻ ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായ ചെന്നെയിനെ കണ്ടക ശനി വിട്ടുമാറുന്നില്ല. കൊൽക്കത്തയിലും തോൽവിയായിരുന്നു ചെന്നെയിന് വിധിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എടികെ വിജയം സ്വന്തമാക്കിയത്. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത ടീമാണ് ചെന്നൈയിൻ. കളിയുടെ ആദ്യ 17 മിനുട്ടിലാണ് മൂന്ന് ഗോളുകളും പിറന്നത്.

എടികെയുടെ സൂപ്പർ താരം കാലു ഉചെയാണ് എ ടി കെയ്ക്ക് ലീഡ് നൽകിയത്. കളി തുടങ്ങി മൂന്ന് മിനുട്ട് ഉള്ളിൽ കാലു ഉചെയ്ക്ക് ഗോളടിക്കാൻ കഴിഞ്ഞു. ലാൻസരോട്ടെയുടെ ഫ്രീകിക്ക് ഹെഡറിലൂടെ ജോൺ ജോൺസൺ വീണ്ടും വല കുലുക്കി. 17ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ കാർലോസ് സാലോമിലൂടെ ചെന്നെയിൻ തിരിച്ചടിച്ചു.

കോപ്പലാശാന്റെ എടികെ ശക്തമായി പ്രതിരോധിച്ചപ്പോൾ ചെന്നെയിൻ തകർന്നടിയുകയായിരുന്നു. കോപ്പലാശാന്റെ എടികെ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണിത്. ചാമ്പ്യന്മാരായ ചെന്നെയിൻ സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു പോയന്റുമായി നിൽക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here