കളി മോശം, കടക്ക് പുറത്തെന്ന് കോച്ചിനോട് പറഞ്ഞ് പൂനെ സിറ്റി

ഈ സീസണിലെ കളി മോശം പരിശീലകനോട് കടക്ക് പുറത്തെന്ന് പറഞ്ഞ് പൂനെ സിറ്റി. പൂനെയിൽ ഈ സീസണിൽ എത്തിയ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗലിനെയാണ് പൂനെ ഗെറ്റൗട്ട് അടിച്ചിരിക്കുന്നത്. ഒരൊറ്റ കളിപോലും ഈ സീസണിൽ ജയിക്കാൻ സാധിക്കാത്തതാണ് കോച്ചിന്റെ സ്ഥാനം തെറിക്കാൻ കാരണം.

അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സ്വന്തം ഹോം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പൂനെ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തിയിരുന്ന പൂനെ ഈ സീസണിലും പ്ലേ ഓഫ് ആണ് ലക്ഷ്യം വെക്കുന്നത്. ഡൽഹിയിലെ മിഗ്വേൽ ഏഞ്ചൽ പോർച്ചുഗല്ലിന്റെ മോശം പ്രകടനം കണക്കിൽ എടുക്കാതെ പൂനെയിലേക്കെത്തിച്ച ഉടമകൾക്ക് ഇത് വമ്പൻ തിരിച്ചടിയായിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here