
കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ പൂനെ സിറ്റിയെയും വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പൂനെയെ ഹൈലാൻഡേഴ്‌സ് പരാജയപ്പെടുത്തിയത്. ഹുവാൻ മാസിയയും ബർത്തോലോമേ ഓഗ്‌ബെച്ചേയുമാണ് നോർത്ത് ഈസ്റ്റിനു വേണ്ടി ഗോളടിച്ചത്.
പൂനെ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്താണ് ബർത്തോലോമേ ഓഗ്‌ബെച്ചേ തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റത്തിയത്. ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പൂനെക്ക് പിന്നീട് സമനില പിടിക്കാനായില്ല. പെനാല്‍റ്റിയിലൂടെ ജൂവാന്‍ മാസിയയും കൂടി അടിച്ചപ്പോൾ പൂണെയുടെ പതനം പൂർത്തിയായി.
-Advertisement-