ഗോവയിൽ ആരാധകർക്ക് നേരെ സംഘാടകരുടെ ഗുണ്ടായിസം

ഗോവയിൽ ആരാധകർക്ക് നേരെ സംഘാടകരുടെ ഗുണ്ടായിസം. എഫ് സി ഗോവയും ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് ഈ കാടത്തം നടന്നത്. എഫ് സി ഗോവയുടെ അരാാധകനായ ഒരു കുട്ടിക്കും അവന്റെ രക്ഷിതാക്കൾക്ക് സ്റ്റേഡിയത്തിൽ വെച്ച് ആക്രമണം നേരിട്ടു. മത്സര ശേഷം സമ്മാനദാന ചടങ്ങിന്റെ സമയത്താണ് വിദ്യാർത്ഥി ആയ ഗോവൻ ആരാധകൻ പോലീസിനാലും വളണ്ടിയേർസിനാലും ആക്രമിക്കപ്പെട്ടത്.

കുട്ടി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു എന്ന് പറഞ്ഞാണ് കുഞ്ഞ് ആരാധകനെ അവർ മർദ്ദിച്ചത്. കുട്ടിയെ സംരക്ഷിക്കാൻ രംഗത്ത് വന്ന രക്ഷിതാക്കളും ക്രൂര മർദ്ദനത്തിന് ഇരകളായി. ഗ്രൗണ്ടിൽ കയറിയില്ല എന്ന് ദൃക്സാക്ഷികൾ തന്നെ പറയുന്നുണ്ട്. എങ്കിലും ഗ്രൗണ്ടിൽ കയറിയാൽ തന്നെ ആരെയും മർദ്ദിക്കാൻ ഒരു പോലീസിനും വളണ്ടിയർക്കും അവകാശമില്ല. ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയു എന്ന് എഫ്‌സി ഗോവ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here