
ഗോവയിൽ പൂനെ സിറ്റിക്കെതിരെ ഗോൾ മഴ. ആദ്യ പകുതി അവസാനിക്കുമ്പോളെക്ക് പിറന്നത് ആറ് ഗോളുകൾ. പൂനെ സിറ്റിക്കെതിരെ എഫ് സി ഗോവ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്.
കഴിഞ്ഞ മത്സരത്തിൽ ഇതേ ഗ്രൗണ്ടിൽ മുംബൈയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഗോവ തോൽപ്പിച്ചിരുന്നു. ആൽഫാരോ, മാഴ്‌സലിനോ എന്നിവർ പൂനെ സിറ്റിക്ക് വേണ്ടി ഗോളടിച്ചു. കോറോ ഇരട്ട ഗോളുകളുമായി ഗോവയെ നയിച്ചപ്പോൾ ഹൂഗോ ബോമസ്, ജാക്കിചന്ദ് എന്നിവർ ഗോളടിച്ചു.
-Advertisement-