
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നെയിനെ തകർത്തെറിഞ്ഞ് ഡൽഹിക്ക് സീസണിലെ ആദ്യ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹിയുടെ വമ്പൻ ജയം. നാണംകെട്ട തോൽവിയാണു ചാമ്പ്യന്മാരായ ചെന്നെയിൻ ഇന്നേറ്റു വാങ്ങിയത്. ഡാനിയൽ ലാൽഹ്ലിമ്പുയ, ബിക്രം ജിത്, ശേഖർ, എന്നിവർ ഡൽഹിക്ക് വേണ്ടി ഗോളടിച്ചു. ചെന്നൈയിലെ ആശ്വാസ ഗോൾ നേടിയത് റാഫേൽ അഗസ്റ്റോ.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. പതിനാറാം മിനുട്ടിൽ ഡാനിയൽ ലാൽഹ്ലിമ്പുയയിലൂടെ ഡൽഹി ഗോളടിച്ചു. എന്നാൽ ഏറെ വൈകാതെ ചെന്നെയിന് വേണ്ടി മുപ്പത്തിയൊമ്പതാം മിനുട്ടിൽ റാഫേൽ അഗസ്റ്റോയുടെ അസിസ്റ്റിൽ ഫ്രാൻസിസ്കോ ഡോറോന്സറോ ഗോളടിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലാദ്യമായിട്ടാണ് ഇത്രക്ക് മികച്ച കാളി ഇരു ടീമുകളും പുറത്തെടുക്കുന്നത്.
-Advertisement-