
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നെയിനെ തകർത്ത് ലീഗിൽ രണ്ടാമതായി മുംബൈ. ജയത്തോടെ മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്നും കൂടെ പരാജയപ്പെട്ടതോടെ ചെന്നയിൻ ഇനി പ്ലേ ഓഫിൽ എത്തില്ല എന്ന് ഉറപ്പുമായി. രണ്ടാം പകുതിയിൽ മോഡു സോഗുവിന്റെ ഹെഡർ മുബൈക്ക് രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
27 ആം മിനുട്ടിലാണ് റെയ്നിർ ഫെർണാണ്ടസ് മുംബൈക്ക് ലീഡ് നേടിക്കൊടുത്തത്. ഇരു ടീമുകളും വിജയത്തിനായി തുടക്കം മുതൽക്ക് തന്നെ ആക്രമിച്ച് കളിച്ചെങ്കിലും ഗോളടിക്കാൻ അവസരം ഒരുങ്ങിയത് റെയ്നിർ ഫെര്ണാണ്ടസിനാണ്. പന്ത് കൂടുതൽ ചെന്നെയിൻ കയ്യിൽ വെച്ചെങ്കിലും ഗോളാക്കി മാറ്റാൻ പോന്ന മുന്നേറ്റ ശ്രമങ്ങൾ ഒന്നും ചെന്നെയിന് സാധിച്ചില്ല.
-Advertisement-