ചെന്നെയിൻ ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നെയിൻ എഫ്‌സി ഇന്ന് ഡൽഹി ഡൈനാമോസിനെ നേരിടും. ഈ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നും ഡെൽഹി ഇറങ്ങുന്നത്. ലീഗിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്നത് ഡൽഹിയാണ്. എന്നാൽ ചാമ്പ്യന്മാരായ ചെന്നെയിനും മോശം ഫോമിലാണ്.

ഡെൽഹിക്ക് ഒരു ജയം പോലും ഇല്ലെങ്കിൽ ചെന്നൈയിന് ലീഗിൽ ഒറ്റ ജയമേ ഉള്ളൂ. പൂനെ സിറ്റിക്ക് എതിരെആണ് ചെന്നൈയിന്റെ ലീഗിലെ ഏക ജയം. പോയന്റ് പട്ടികയിലെ അവസാനക്കാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ പ്ലേ ഓഫിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. തലയുയർത്തി നടക്കാൻ ആണ് ഇരു ടീമുകളും ഒരു ജയം തേടി ഇറങ്ങുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here