
ജംഷദ്പൂരിനെ സമനിലയിൽ തളച്ച് ഡൽഹി ഡൈനാമോസ്. ഡെൽഹി ഡൈനാമോസ് ലീഗിലെ ഏഴാം മത്സരം കഴിഞ്ഞിട്ടും വിജയമില്ല. ഇന്ന് ജംഷദ്പൂരിനെ നേരിട്ട ഡെൽഹി 2-2 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം വമ്പൻ തിരിച്ച വരവ് നടത്തിയാണ് ഡൽഹി സമനില നേടിയത്.
ഇതുവരെ ഒരു മത്സരം പോലും ലീഗിൽ ജയിക്കാത്ത ഡെൽഹിക്ക് ഇന്നും ജയം സ്വപ്നമാകുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. കളിയുടെ നാൽപ്പതാം മിനുട്ടിൽ സിഡോഞ്ചയാണ്
ജംഷദ്പൂരിന്റെ ഗോൾ നേടിയത്.
ജംഷദ്പൂർ ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ചാങ്തെയാണ് ഡെൽഹിക്ക് സമനില നേടിക്കൊടുത്തത്. നാലു മിനുട്ടുകൾക്കകം ഒരു ഹെഡറിലൂടെ കാർമോണ ഡെൽഹിയെ 2-1ന് മുന്നിൽ എത്തിച്ചുവെങ്കിലും തിരി ഒരു കോർണറിൽ നിന്ന് ജംഷദ്പൂരിന് സമനില നേടിക്കൊടുത്തു.
-Advertisement-