ജംഷദ്പൂരിന്റെ ആദ്യ സീസൺ മികച്ചത്, പരിശീലിപ്പിക്കാൻ സാധിച്ചതിൽ അഭിമാനം – കോപ്പലാശാൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ ഇന്ന് ജംഷദ്പൂരിനെ നേരിടുന്നത് എടികെ കൊൽക്കത്തയാണ്. സ്റ്റീവ് കോപ്പലിന്റെ ജംഷദ്പൂരിലേക്കുള്ള മടങ്ങി വരവ് കൂടിയാണ് ഇന്നത്തേത്. ജംഷദ്പൂരിന്റെ ആദ്യ സീസൺ മികച്ചതാണെന്ന് പറഞ്ഞ കോപ്പലാശാൻ ആദ്യ സീസണിൽ അവരെ പരിശീലിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ സീസണിൽ പ്ലേ ഓഫിന് ജംഷദ്പൂരിനു യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. എങ്കിലും കന്നി സീസണിൽ മികച്ച പ്രകടനം നടത്തിയാണവർ മടങ്ങിയത്. ഇന്ന് കോപ്പലാശാൻ നേരിടേണ്ടത് ജംഷദ്പൂരിനെയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here