
ഐഎസ്എല്ലിന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിനായി ജംഷദ്പൂർ എഫ്സി ഒരുങ്ങുന്നു. എടികെ കൊൽക്കത്തയാണ് ഇന്ന് ജംഷദ്പൂർ എഫ്സിയുടെ എതിരാളികൾ. കൊപ്പൽആശാന്റെ ജംഷദ്പൂരിലേക്കുള്ള മടങ്ങി വരവ് കൂടിയാണ് ഇന്നത്തേത്. ഇന്ന് വിജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ മുംബൈയിൽ പോയി മുംബൈ സിറ്റിയെ തകർത്ത ജംഷദ്പൂർ ബെംഗളൂരുവിലെ അവരുടെ തട്ടകത്തിൽ പോയി സമനിലയിൽ തളയ്ക്കുകയും ചെയ്തു. അതെ സമയം സ്റ്റീവ് കോപ്പലിന്റെ എടികെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എത്തുന്നത്. ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയാണ് അവരെത്തുന്നത്. തുടർച്ചയായ രണ്ടു മത്സരങ്ങളിലെ പരാജയം അന്ന് മറന്നെങ്കിലും ഇന്ന് വിജയം മാത്രമാണ് അവരുടെ ലക്ഷ്യം.
-Advertisement-