
ജംഷദ്പൂർ-ഗോവ സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ സമനിലക്കുരുക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ജംഷദ്പൂർ കളിയിൽ ആധിപത്യം പുലർത്തുന്നുണ്ട്. പക്ഷെ നിരവധി അവസരങ്ങൾ തുലച്ചു കളഞ്ഞത് ജംഷദ്പൂരിന് വിനയായി. അല്ലെങ്കിൽ ഗോവയുടെ കുതിപ്പ് ആദ്യമേ തടയിടമായിരുന്നു.
സൂസൈരാജ് ആണ് ആദ്യം ജംഷദ്പൂരിന് ലീഡ് നൽകിയത്. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സൂസൈരാജ് ഗോൾ നേടുന്നത്. മൗർടാഡ ഫാൾ ആണ് ഗോവൻ ഗോൾ നേടിയത്. എഡു ബേഡിയയുടെ ഒരു ഫ്ലിക്ക് ഹെഡർ സെനഗലീസ് താരം മികച്ച ഹെഡ്ഡറിലൂടെ ജംഷദ്പൂരിന്റെ വലയിൽ എത്തിച്ചു.
-Advertisement-