
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടോപ്പ് ഫോറിൽ ജംഷദ്പൂർ. പരാജയം തുടർക്കഥ. ഒരു ജയം പോലുമില്ലാതെ ഡൽഹി ഡൈനാമോസ്. ലീഡ് നേടിയിട്ടും വീണ ഡൈനാമോസിനെയാണ് ഇന്ന് കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജംഷദ്പൂരിന്റെ ജയം. ഡെൽഹി ഒരു തവണ കൂടെ ലീഡ് എടുത്ത ശേഷം ഗോൾ വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. 12 മത്സരങ്ങളിൽ നിന്ന് 19 പോയന്റാണ് ജംഷസ്പൂരിന് ഉള്ളത്.
മത്സരത്തിന്റെ 24ആം മിനുട്ടിൽ ചാങ്തെ ഡെൽഹിക്ക് വേദനി ആദ്യ ഗോൾ നേടി. എന്നാൽ ആ ലീഡിന് വലിയ ആയുസ്സ് ഉണ്ടായില്ല. 29ആം മിനുട്ടിൽ കാഹിലിലൂടെ ജംഷദ്പൂർ സമനില പിടിച്ചു. ഒരു ഹെഡറിലൂടെ ആയിരുന്നു കാഹിന്റെ ഗോൾ. ആദ്യ ജയമെന്ന അവസരമാണ് ഡൽഹി തുലച്ചത്.
രണ്ടാം പകുതിയിൽ ഒരു ഗംഭീര ഷോട്ടിലൂടെ ഫറൂഖ് ചൗധരിയാണ് ജംഷദ്പൂരിന് ലീഡ് നൽകിയത്. എല്ലായിപ്പോലും ബ്ലാസ്റ്റേഴ്‌സ് ആയെങ്കിൽ ഇത്തവണ റഫറി ചതിച്ചത് ഡെൽഹിയെയാണ്. അർഹിച്ച പെനാൽറ്റി റഫറി നൽകിയില്ല. ഇന്നത്തെ ജയം ജംഷദ്പൂരിനെ നാലാം സ്ഥാനത്ത് എത്തിച്ചു.