നാണംകെട്ട തോൽവിയുമായി ഡൽഹി, വിജയക്കുതിപ്പിൽ മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഡൽഹി ഡൈനാമോസിന്റെ കഷ്ടകാലം തുടരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് മുംബൈ അവരെ പരാജയപ്പെടുത്തിയത്. മൗദു സോഗോയും ഇസോകോയും മുംബൈക്ക് വേണ്ടി ഗോളടിച്ചു.

സീസണിൽ അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു ജയം പോലുമില്ലാത്ത ഡെൽഹി കഴിഞ്ഞ സീസൺ ആവർത്തിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന് നാണക്കേടാവുകയാണ് ഡൽഹി. കഴിഞ്ഞ സീസണിലും ദയനീയമായിരുന്നു ഡൈനാമോസിന്റെ പ്രകടനം.

കഴിഞ്ഞ കളിയിൽ വൻ പരാജയം നേരിട്ട മുംബൈക്ക് ഈ വിജയം ആത്മവിശ്വാസം തിരികെ നൽകും. മുംബൈയുടെ ലീഗിലെ രണ്ടാം ജയമാണിത്. അതെ സമയം ഡെൽഹിക്ക് അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3 പോയന്റ് മാത്രമെ നേടാൻ സാധിച്ചുള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here