നോർത്ത് ഈസ്റ്റ് ഇന്ന് ഗോവയ്‌ക്കെതിരെ ഇറങ്ങും

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് ഇന്ന് ഗോവയ്‌ക്കെതിരെ ഇറങ്ങും . ഈ സീസണിൽ മിന്നും ഫോമിലാണ് ഹൈലാൻഡേഴ്‌സ്. അതെ സമയം മങ്ങിയ ഫോമിലുള്ള ഗോവയ്ക്ക് മികച്ച പ്രകടനം കാഴ്ച വെച്ചാലേ ടൂര്ണമെന്റിലേക്ക് തിരിച്ചു വരാനാകു. അവസാന മൂന്ന് മത്സരങ്ങളിൽ ജയിക്കാൻ ഗോവയ്ക്ക് കഴിഞിട്ടില്ല. അവസാന മൂന്ന് മത്സരങ്ങൾ ഒരു ഗോളെ ഗോവ നേടിയിട്ടുള്ളു.

ആക്രമണത്തിലെ പാളിച്ചകൾ ഈ കണക്ക് വിളിച്ചോതുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ടോപ്പ് സ്കോററായ കോറോയുടെ പ്രകടനം മങ്ങിയതാണ് ഗോവയെ തളർത്തുന്നത്. അതെ സമയം ഒരു പോയന്റ് നേടിയാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് ചരിത്രമെഴുതും. ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച പ്രകടനമാകുമത്. ഈ സീസണിന്റെ ആദ്യം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സമനിലയിൽ ആയിരുന്നു കളി അവസാനിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here