പൂനെയും എടികെയും നേർക്ക് നേർ

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ എ ടി കെ കൊൽക്കത്ത പൂനെ സിറ്റിയെ നേരിടും. ഒരു ജയം വരെ ഇല്ലാതെയാണ് പൂനെ സിറ്റി കൊൽക്കത്തയിൽ ഇറങ്ങുന്നത്. ഇന്ന് സ്ട്രൈക്കർ മാർസലീനോ ഇല്ലാതെ ആകും പൂനെ ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മാർസലീനോ ചുവപ്പ് കണ്ട് പുറത്ത് പോയിരുന്നതിനാലാണ് നിന്നിറങ്ങാൻ സാധിക്കാത്തത്.

എടികെ ആണെങ്കിൽ സൂപ്പർ താരം കാലു ഉചെ ഇല്ലാതെ ഇന്നിറങ്ങുന്നു. പരിക്കേറ്റ ഉചെ ഡിസംബർ വരെ‌ പുറത്തായിരിക്കും. അവസാന മത്സരത്തിൽ ബെംഗളൂരുവിനോട് തോറ്റാണ് കോപ്പലിന്റെ ടീം വരുന്നത്. ലാൻസരോട്ടെ തന്റെ മികവിലേക്ക് എത്തുന്നില്ല എന്നതും എ ടി കെയുടെ തലവേദനയാണ്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here