
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ പൂനെ സിറ്റി പുതിയ കോച്ചിനെ ടീമിലെത്തിച്ചു. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ കഴിവ് തെളിയിച്ച ഫിൽ ബ്രൗൺ ആണ് ഇനി പൂനെയെ കളി പഠിപ്പിക്കുക. ഈ സീസണിന്റെ തുടക്കത്തിൽ പൂനെ സിറ്റി മുൻ കോച്ച് മിഗ്വേൽ ഏഞ്ചൽ പോർച്ചുഗലിനെ പുറത്താക്കിയിരുന്നു.
താൽക്കാലിക പരിശീലകനായി പ്രദ്ധ്യും റെഡ്ഡിയായിരുന്നു പൂനെയെ മുന്നോട്ട് നയിച്ചത്. മികച്ച പ്രകടനമാണ് പ്രദ്ധ്യും റെഡ്ഡിയുടെ കീഴിൽ പൂനെ പുറത്തെടുത്തത്.ഹൾ സിറ്റി,പ്രെസ്റ്റൺ, ബോൾട്ടൻ, ഡെർബി കൗണ്ടി തുടങ്ങിയ ക്ലബുകളുടെ പരിശീലകനായി സ്വേണം അനുഷ്ഠിച്ചിട്ടുണ്ട് ഫിൽ ബ്രൗൺ.
-Advertisement-