
ഗോവയെ പെനാൽറ്റി തുണച്ചു. മുംബൈക്കെതിരെ ഗോളടിച്ച് ഗോവ ആദ്യ പകുതിയിൽ മുന്നിൽ. ആറാം മിനുട്ടിൽ കിട്ടിയ പെനാൽറ്റിയിൽ ആണ് ഗോവ ആദ്യ ഗോളടിച്ചത്. കോറോയെ വീഴ്ത്തിയ വകയിലാണ് പെനാൽറ്റി ലഭിച്ചത്.
പെനാൾട്ടി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ഗോൾ ഒന്ന് മാത്രമെ പിറന്നുള്ളൂ എങ്കിലും നിരവധി അവസരങ്ങൾ പിറന്നത് കളിക്കളത്തിൽ കണ്ടു. മുംബൈ സിറ്റിക്ക് സമനിലയിൽ എത്താൻ ഒരു സുവർണ്ണാവസരം റാഫേൽ ബാസ്റ്റോസിലൂടെ ലഭിച്ചിരുന്നു.
-Advertisement-