പ്രതിഭയാണ് പ്രതിഭാസമാണ്, ചരിത്രമെഴുതി കോമള്‍ തട്ടാൽ

പ്രതിഭയാണ് പ്രതിഭാസമാണ് എ ടികെയുടെ യുവതാരം കോമള്‍ തട്ടാൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതിയിരിക്കുകയാണ് താരം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ അണ്ടര്‍ 17 ലോകകപ്പ് താരമാണ് കോമൾ. ബെംഗളൂരു എഫ്‌സിക്കെതിരെ നേടിയ ഗോളാണ് താരത്തിനെ ഈ നേട്ടത്തിന് സഹായിച്ചത്. മത്സരത്തിൽ എടികെയുടെ ഏക ഗോളും ഇതായിരുന്നു. 

കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായി തിളങ്ങിയ യുവതാരങ്ങളില്‍ ഒരാളാണ് കോമൾ. ഐ ലീഗിൽ ഇന്ത്യന്‍ ആരോസിനായി കോമൾ കളിച്ചില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ കന്നി ഗോൾ തന്നെ റെക്കോർഡുകൾ ഭേദിച്ചതിൽ അഭിമാനിക്കുകയാണ് ഈ യുവതാരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here