
പ്രായ തട്ടിപ്പ് വിവാദത്തിൽ ജംഷദ്പൂരിന്റെ ഗൗരവ് മുഖിക്ക് അനിശ്ചിത കാല വിലക്ക്. പ്രായം തെറ്റായി കാണിച്ചു എന്ന ആരോപണത്തിൽഅന്വേഷണം നേരിടുന്ന ജംഷദ്പൂർ താരം ഗൗരവ് മുഖിയെ അനിശ്ചിത കാലത്തേക്ക് എ ഐ എഫ് എഫ് ആണ് വിലക്കിയത്. അന്വേഷണത്തിൽ അന്തിമ വിധി വരുന്നത് വരെ വിലക്ക് നിലനിൽക്കും. താരത്തിന് അതുവരെ മത്സരത്തിൽ പങ്കെടുക്കാൻ വിലക്ക് ഉണ്ട് .
ഇന്ത്യൻ സൂപ്പർ ലീഗ് റെക്കോർഡ് പ്രകാരം 16 വയസ്സായിരുന്നു ഗൗരവ് മുഖിക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് ഗൗരവ് മുഖിയെ ഐ. എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാക്കിയിരുന്നു. എന്നാൽ ഗൗരവ് മുഖിയുടെ ജനന വർഷം 2002 അല്ല 1999ൽ ആണ് എന്ന് മറ്റു രേഖകളിൽ നിന്ന് തിരിച്ചറിഞ്ഞു. 19കാരനായ മുഖി എങ്ങനെ 16കാരനായി എന്നതാണ് വിവാദം. ഇന്ത്യൻ സൂപ്പർ ലീഗിന് നാണക്കേട് ഉണ്ടാക്കിയിരുന്നു ഈ വിവാദം.
-Advertisement-