
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്താനാണ് ഇന്നിറങ്ങുന്നതെന്ന് എടികെ പരിശീലകൻ കൊപ്പലാശാൻ. സമനിലക്കു വേണ്ടി തങ്ങൾ കളിക്കില്ല. എല്ലാ മത്സരത്തിലും ജയം മാത്രമാണ് ലക്ഷ്യമിടാറ്, സമനിലക്ക് വേണ്ടി എങ്ങനെയാണ് കളിക്കുക എന്നറിയില്ലെന്നു സ്റ്റീവ് കൊപ്പൽ പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിതരായി കുതിക്കുന്ന ടീമാണ് ബെംഗളൂരു. ലീഗിൽ ബെംഗളൂരു അപരാജിതരായി തുടരുന്നത് ബെംഗളൂരുവിന്റെ മികവാണെന്നും കൊപ്പലാശാൻ പറയുന്നു. ഈ സീസണിൽ ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പരാജയമായിരുന്നു എടികെക്ക് അനുഭവിക്കേണ്ടി വന്നത്.
-Advertisement-