
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെ പിടിച്ച് കെട്ടാൻ എടികെ ഇന്നിറങ്ങും. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ബെംഗളൂരു എഫ് സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവസാന രണ്ടു മത്സരങ്ങളിൽ ബെംഗളൂരു വിജയിച്ചിട്ടില്ല. സമനിലക്കുരുക്ക് ഒഴിവാക്കി വിജയം നേടുകയാണ് ക്യാപ്റ്റൻ ഛേത്രിയുടെയും ബെംഗളൂരുവിന്റെയും ലക്ഷ്യം.
ലീഗിൽ ആറാം സ്ഥാനത്തുള്ള എടികെയ്ക്ക് ഇന്നൊരു വിജയം അനിവാര്യമാണ്. എടികെ ഇന്ന് പരിക്ക് മാറിയെത്തുന്ന പ്രണോയ്യ് ഹാൽദറെ ആദ്യ ഇലവനിൽ എത്തിക്കും. പ്ലേ ഓഫിൽ കാലിക്കണമെങ്കിൽ കൊപ്പലാശാനും സംഘത്തിനും ഇന്ന് ജയം വേണം. പരിക്കേറ്റ മികു ഇന്നും ബെംഗളൂരു നിരയിൽ ഉണ്ടാകില്ല. ഇന്ന് വൈകിട്ട് ഏഴരയ്ക്കാണ് ഈ സൂപ്പർ പോരാട്ടം നടക്കുക.
-Advertisement-