ബെംഗളൂരു -മുംബൈ പോരാട്ടം, ആദ്യ പകുതി സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടം ആദ്യ പകുതി സമനിലയിൽ. ബെംഗളൂരുവും മുംബൈ സിറ്റിയും ഓരോ ഗോൾ വീതമടിച്ചു. തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ആദ്യ ഗോൾ നേടിയത് ബെംഗളൂരുവാണ്. ഇരുപത്തി മൂന്നാം മിനുട്ടിൽ രാഹുൽ ബേക്കയുടെ അസിസ്റ്റിൽ ഉദാന്ത സിങ് ബെംഗളൂരുവിന് വേണ്ടി ഗോളടിച്ചു.

എന്നാൽ ഏറെ വൈകാതെ സമനില ഗോൾ മുംബൈ നേടി. മുപ്പത്തിയൊന്നാം മിനുട്ടിൽ മൂഡൗ സൗഗവിലൂടെ മുംബൈ സമില നേടി. പിന്നീട് ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോൾ പിറന്നില്ല

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here