
ഇന്ത്യൻ സൂപ്പർ ലീഗിൽ മരണ മാസ്സായി ചെഞ്ചോ. ചെഞ്ചൊയുടെ ഇഞ്ചുറി ടൈം ഗോളിൽ ബെംഗളൂരുവിന് സമനില. ഈ സീസണിലെ അപരാജിതരായി കുതിപ്പ് തുടരുകയാണ് ബെംഗളൂരു എഫ്സി. 9 മത്സരങ്ങളിൽ 23 പോയന്റുമായി ബെംഗളൂരു ഒന്നാമത് തന്നെ തുടരുന്നു. നോർത്ത് ഈസ്റ്റാണ് രണ്ടാമത്.
കളിയുടെ രണ്ടാം പകുതിയിൽ ഗല്ലേഗോ ആണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ നേടിയത്. സൂപ്പർ സബ്ബായി എത്തിയ ഭൂട്ടാനിസ് താരം ചെഞ്ചോയുടെ ഗോളാണ് കളിയിലേക്ക് ബെംഗളൂരുവിന് സമനില നേടിക്കൊടുത്തത്. ഒരു തകർപ്പൻ ബൈസൈക്കിൽ കിക്കിലൂടെ ആയിരുന്നു ചെഞ്ചോയുടെ ഗോൾ.
-Advertisement-