മരണ മാസ്സ് കളി, ബെംഗളൂരു – പൂനെ പോരാട്ടം ആദ്യ പകുതി സമനില

ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ ബെംഗളൂരു പോരാട്ടത്തിന്റെ ആദ്യ പകുതി സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു. ബെംഗളൂരുവിന് വേണ്ടി ഉദാന്ത സിങ് ഗോളടിച്ചു. പൂനെക്ക് തുണയായത് സെൽഫ് ഗോളാണ്. രാഹുൽ ഭേകെയുടെ ഓൺ ഗോളാണ് പൂനയെ സമനില ഗോളിലേക്ക് നയിച്ചത്.

ഉദാന്തയുടെ വെടിക്കെട്ട് ഷോട്ടാണ് പതിനൊന്നാം മിനുട്ടിൽ ബെംഗളൂരുവിലെ മുന്നിലെത്തിച്ചത്. എന്നാൽ ഏറെ വൈകാതെ സെൽഫ് ഗോളിലൂടെ പൂനെ സമനില നേടി. സ്റ്റാൻകോവിച്ചിന്റെ തകർപ്പൻ ഷോട്ട് രാഹുൽ ഭേകെയുടെ മേലെ കൊണ്ട് ഡിഫ്‌ളെക്ട് ചെയ്ത് പോയപ്പോൾ നോക്കി നിൽക്കാനേ ഗുർപ്രീതിനു സാധിച്ചുള്ളൂ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here