
പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം മികു തിരിച്ചെത്തി. ബെംഗളൂരുവിന് ആശ്വാസം. പരിക്ക് കാരണം ഈ സീസണിലെ അധിക മത്സരങ്ങളും വെനിസ്വേലൻ സ്ട്രൈക്കർക്ക് നഷ്ടപ്പെട്ടിരുന്നു.
ഈ സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നായി 3 ഗോളുകൾ മികു നേടിയിട്ടുണ്ട്. ഏഷ്യൻ കപ്പ് കഴിഞ്ഞതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുകയായി. നിലവിൽ തകർപ്പൻ പ്രകടനവുമായി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി.
-Advertisement-