മുംബൈ അടിച്ചു, ഗോളടിക്കാനാവാതെ ചെന്നെയിൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ ചെന്നെയിൻ – മുംബൈ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ മുന്നിൽ. ഒരു ഗോളിനാണ് മുംബൈ ലീഡ് നേടിയത്. 27 ആം മിനുട്ടിലാണ് റെയ്നിർ ഫെർണാണ്ടസ് മുംബൈക്ക് ലീഡ് നേടിക്കൊടുത്തത്.

ഇരു ടീമുകളും വിജയത്തിനായി തുടക്കം മുതൽക്ക് തന്നെ ആക്രമിച്ച് കളിച്ചെങ്കിലും ഗോളടിക്കാൻ അവസരം ഒരുങ്ങിയത് റെയ്നിർ ഫെര്ണാണ്ടസിനാണ്. പന്ത് കൂടുതൽ ചെന്നെയിൻ കയ്യിൽ വെച്ചെങ്കിലും ഗോളാക്കി മാറ്റാൻ പോന്ന മുന്നേറ്റ ശ്രമങ്ങൾ ഒന്നും ചെന്നെയിന് സാധിച്ചില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here