മുംബൈ സിറ്റിയെ സമനിലയിൽ കുരുക്കി എടികെ കൊൽക്കത്ത

മുംബൈ സിറ്റിയെ സമനിലയിൽ കുരുക്കി എടികെ കൊൽക്കത്ത. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഗോളടിക്കാതെ സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്. സമീപ കാലത്ത് ഐ എസ് എല്ലിലെ ഇത്രയ്ക്ക് വിരസമായ മത്സരം കണ്ടിട്ടില്ല.

ഇന്നത്തെ സമനില മുംബൈ സിറ്റിയെ എട്ടു മത്സരങ്ങളിൽ നിന്ന് 14 പോയന്റിൽ എത്തിച്ചു. അവസാന നാലു മത്സരങ്ങളിൽ അപരാജിതരാണ് മുംബൈ സിറ്റി. എ ടി കെ കൊൽക്കത്തയെ ഈ സമനില 11 പോയന്റിലും എത്തിച്ചു. ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here