
ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചെൽസി താരത്തെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്. മെക്സിക്കൻ സൂപ്പർ താരമായ ഉലിസെസ് ഡേവിയയാണ് ഡൈനാമോസിൽ എത്തിയത്. മെക്സിക്കയിൽ നിന്നുള്ള ഡേവിയ 2011ൽ ചെൽസിയുമായി കരാർ ഒപ്പിട്ട താരമാണ്.
എന്നാൽ ചെൽസിയിൽ ഒരു മത്സരം വരെ കളിക്കാൻ അന്നത്തെ മെക്സിക്കൻ സെൻസേഷന് ആയില്ല. മെക്സിക്കോയിലെ വിഖ്യാതമായ ഗുവദലഹാര അക്കാദമി പ്രൊഡക്ടാണിദ്ദേഹം. നിലവിൽ സാന്റോസ് ലഗുവാന ക്ലബിന്റെ താരമായിരുന്നു ഡേവിയ .
-Advertisement-