
ചുവപ്പ് കാർഡ് വാങ്ങിയിട്ടും ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിൽ. ഒരു ഗോളിനാണ് ജംഷദ്പൂരിനെ പിന്നിലാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ കളിയിലെ ഹാട്രിക്ക് ഹീറോ ഒഗ്ബചെ തന്നെയാണ് ഇന്നും നോർത്ത് ഈസ്റ്റിന്റെ രക്ഷകനായത്.
സൂപ്പർ താരം ടിം കാഹിൽ ഇല്ലാതെ ആണ് ജംഷദ്പൂർ ഇറങ്ങിയത്.
ഹാഫ് ടിം ആകുന്നതിനു മുൻപ് നോർത്ത് ഈസ്റ്റ് താരം കൊമോർസ്കി റെഡ് കാർഡ് കണ്ട് പുറത്തായി. ജംഷഡ്പൂരിന്റെ കാൽവോയെ പഞ്ച് ചെയ്തതിനായിരുന്നു കൊമോർസ്കിക്ക് ചുവപ്പ് കിട്ടിയത്.
-Advertisement-