ലീഡുയർത്താൻ ബെംഗളൂരു, ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മുംബൈ സിറ്റി

ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു ലീഡുയർത്താൻ ഇന്നിറങ്ങും. അതെ സമയം ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മുംബൈ സിറ്റിയും ഇന്നിറങ്ങും. സൂപ്പർ ലീഗിലെ സൂപ്പർ ടീമുകൾ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കുക. ജയം മാത്രം ലക്ഷ്യമാക്കിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

ആറു മത്സരങ്ങളിൽ അഞ്ചു തവണ മുംബൈ സിറ്റി ക്ലീൻഷീറ്റ് സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ആക്രമണ നിരയായ ബെംഗളൂരു എഫ്‌സി മുംബൈക്ക് എത്രത്തോളം ഭീഷണിയാകുമെന്ന് കണ്ടറിയാം. ഇന്ന് ബെംഗളൂരുവിനെ തളയ്ച്ചാൽ മുംബൈക്ക് പോയന്റ് നിലയിൽ അവരോടൊപ്പം എത്താം. ഈ സീസണിൽ അപരാജിതരാണ് ബെംഗളൂരു എഫ്‌സി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here