വിജയക്കുതിപ്പ് തുടരാൻ നോർത്ത് ഈസ്റ്റ്, കലിപ്പടക്കാൻ പൂനെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പൂനെ എഫ് സി- നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് സൂപ്പർ പോരാട്ടം. പൂനെയിൽ ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം കിക്കോഫ്. പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള പൂനെക്ക് മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുക എന്നത് ചലഞ്ചിങ്ങാണ്. നിലവിൽ നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

ഇന്ന് ജയിച്ചാൽ രണ്ടാം സ്ഥാനത്തേതാണ് അവർക്കാകും. ഇയാൻ ഹ്യുമിന്റെ വരവ് ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. കേരളം ബ്ളാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈമിൽ മറികടന്ന ജയത്തോടെയാണ് നോർത്ത് ഈസ്റ്റ് എത്തുന്നത്. ബ്ളാസ്റ്റേഴ്സിനെതിരെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ മാസിയ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here