
ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയിമാറിയിരിക്കുകയാണ് ഗോവയുടെ ഗോളടി വീരൻ കോറോ. പൂനെ സിറ്റിയുടെ താരവും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണിലുണ്ണിയുമായ ഹ്യുമേട്ടന്റെ റെക്കോർഡിനൊപ്പമാണ് കൊറോ എത്തിയിരിക്കുന്നത്. 28 ഗോളുകൾ ആണ് ഇരു താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിൽ അടിച്ചു കൂട്ടിയത്.
ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് നേടിയ ഇരട്ട ഗോളുകളാണ് താരത്തിനെ ഈ നേട്ടത്തിന് ഉടമയാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിന്റെ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് 26 ഗോളുകളാണ് നേടാൻ സാധിച്ചിട്ടുള്ളത്. ഹ്യുമേട്ടനെ മറികടന്നു ചരിത്രമെഴുതാൻ കൊറോയ്ക്ക് സാധിക്കുമെന്നുറപ്പാണ്.
-Advertisement-