ഹ്യുമേട്ടൻ ഇറങ്ങി, ആദ്യ ജയവുമായി പൂനെ

ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ജയം നേടി പൂനെ സിറ്റി. ഇന്ന് പൂനെയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജംഷദ്പൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂനെ സിറ്റി തോൽപ്പിച്ചത്. ജംഷദ്പൂരിന്റെ സീസണിലെ ആദ്യ പരാജയമാണിത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആണ് സ്റ്റേഡിയം നിറഞ്ഞ ആരാധകർക്ക് മുന്നിൽ പൂനെ സിറ്റി ജയിച്ചത്.

ആദ്യം ഡിയേഗോ കാർലോസ് പൂനെയെ മുന്നിൽ എത്തിച്ചു . വൈകാതെ ജംഷദ്പൂർ തിരിച്ചടിച്ചു. സുമീത് പസ്സിയാണ് സമനില നേടിക്കൊടുത്തത്. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മാറ്റ് മിൽസ് നേടിയ ഗോളാണ് പൂനെ സിറ്റിക്ക് ജയം നേടിക്കൊടുത്തത്. പൂനെ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയന്റാണ് പൂനെ സിറ്റിക്ക് ഉള്ളത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here