
എ.എഫ്.സി കപ്പ് പ്ലേ ഓഫിന്റെ ആദ്യ പാദ മത്സരം സമനിലയിൽ. ശ്രീലങ്കയിൽ നടന്ന ചെന്നൈയിൻ – കൊളംബോ എഫ്‌സി പോരാട്ടം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. ഒരു ഗോൾ അടിച്ച് എവേ ആനുകൂല്യം നേടാനുള്ള ചെന്നൈയിന്റെ ശ്രമം തടയാൻ കൊളംബോ എഫ്‌സിക്ക് കഴിഞ്ഞു.
മലയാളി താരങ്ങളായ സികെ വിനീതും മുഹമ്മദ് റാഫിയും മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയെങ്കിലും ഗോൾ അടിക്കാൻ സാധിച്ചില്ല. ഇനി അഹമ്മദാബാദിൽ വെച്ചാണ് രണ്ടാം പാദ മത്സരം. അന്ന് ജയിച്ച് അടുത്ത റൗണ്ടിൽ കടക്കാനാണ് ചെന്നൈയിന്റെ പ്ലാൻ.
-Advertisement-