ആഷിക്ക് കുരുണിയാൻ മരണമാസ്സ്‌, മലയാളി താരം തകർത്തത് മൈനേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾ

പൂനെ സിറ്റിയുടെ മലയാളി താരം ആഷിക്ക് കുരുണിയാന്റെ തകർപ്പൻ പ്രകടനത്തിൽ ആണ് ഇന്നലെ പൂനെ ജയിച്ച് കയറിയത്. ഒരു അസിസ്റ്റും ഒരു ഗോളും ആഷിഖ് ഇന്നലെ നേടിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെ സിറ്റി ഇന്നലെ ജെംഷെഡ്പൂരിനെ തകർത്തത്.

ഇരട്ട ഗോളുകളുമായി റോബിൻ സിങ്ങും ആഷിക്കും മാഴ്സെലോയും മറ്റു ഗോളുകൾ നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് റോബിൻ സിങ്ങ് ഗോളടിക്കുന്നത്. ഹ്യുമേട്ടന്റെ ജിഷോട്ടിന്റെ റീബൗണ്ട് ജെംഷെഡ്പൂരിന്റെ നെഞ്ചിലേക്കടിച്ചാണ് പൂനെ ആദ്യ ഗോൾ നേടിയത്. പിന്നീട് ആദ്യ പകുതി അവസാനിക്കാനിരിക്കെ മാഴ്‌സെല്ലോ ലീഡുയർത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here