
ഹീറോ സൂപ്പർ കപ്പിൽ ഡൽഹി ഡൈനാമോസിനെ തകർത്ത് എടികെ സെമിയിൽ കടന്നു. ഏഴു ഗോൾ ത്രില്ലറിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എടികെ ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയത്. ബാൽവന്ത് സിംഗിന്റെ ഹാട്രിക്ക് ആണ് എടികെക്ക് ജയം നൽകിയത്. ബാൽവന്ത് സിംഗിനോടൊപ്പം ലാൻസരോട്ടെയാണ് എടികെക്ക് മറ്റൊരു ഗോൾ നേടിയത്.
ദൊത്, ഡാനിയേൽ, നന്ദകുമാർ ശേഖർ എന്നിവരാണ് ഡൽഹി ഡൈനാമോസിന് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ തകർപ്പൻ ജയം എ ടികെക്ക് ആത്മവിശ്വാസമേകും. ബെംഗളൂരു എഫ്‌സി തൊട്ട് പുറത്തായതോടു കൂടി സൂപ്പർ കപ്പിൽ എല്ലാ ടീമുകളും കിരീടത്തിനായി കിണഞ്ഞു ശ്രമിക്കുകയാണ്.
-Advertisement-