ഗോവ സൂപ്പറാ, തോൽവിയോടെ സീസൺ അവസാനിപ്പിച്ച് ചെന്നൈയിൻ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവിയോടെ സീസൺ അവസാനിപ്പിച്ച് ചെന്നൈയിൻ എഫ്‌സി. അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ എഫ്‌സി ഗോവയോട് തോക്കാനായിരുന്നു ചെന്നൈയിന്റെ വിധി. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ ചെന്നൈയിലെ പഞ്ഞിക്കിട്ടത്. വിജയത്തോടെ ബെഗളൂരുവിനെ കടന്ന് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഗോവയ്ക്കായി. കൊറോയുടെ ഗോളാണ് ചെന്നൈയിന്റെ ഭീഷണിയെ മറികടക്കാൻ ഗോവയ്ക്ക് തുണയായത്.

ജാക്കിചന്ദിന്റെ ഫ്ലിക്ക് അതിമനോഹരമായി സ്പാനിഷ് താരം ചെന്നൈയിന്റെ വലയിൽ എത്തിച്ചു. നോക്കി നിൽക്കാനേ ചെന്നൈയിന്റെ ഗോളി കരൺ ജിത്ത് സിങ്ങിന് സാധിച്ചുള്ളൂ. ചെന്നെയിന് 18 മത്സരങ്ങളില്‍ നിന്ന് 2 ജയം മാത്രമാണ് ഈ സീസണിൽ നേടാനായത്. ചാമ്പ്യന്മാരുടെ പതനം പ്രതിക്ഷിച്ചതിലുമപ്പുറമായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here