
ഇന്ത്യൻ സൂപ്പർ ലീഗിൽ മരുന്നടി വിവാദം. ഡെൽഹി ഡൈനാമോസ് താരം റാണ ഗരാമിക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. താരം ഉത്തേജക മരുന്ന് പരിശോധനയിൽ അനുവാദമില്ലാത്ത മരുന്നുകൾ ഉപയോഗിച്ചതായിതെളിഞ്ഞു. നാഷണൽ ആന്റി ഡോപിംഗ് ഏജൻസി നടത്തിയ പരിശോധനയിലാണ് റാണ ഗരാമി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
മിനിമം നാല് വർഷത്തേക്കെങ്കിലും താരത്തെ വിലക്കാനാണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡൽഹി ഡൈനാമോസിന്റെ അറിവോടു കൂടിയല്ല റാണാ മാര്ന്നടിച്ചതെന്നാണ് ക്ലബ്ബിന്റെ നിലപാട്.
-Advertisement-